h1

ഇര

ഡിസംബര്‍ 29, 2007
ഇവിടം സ്വര്‍ഗമായിരുന്നു
 എന്നും ഇവിടെ
ചുവപ്പും മഞ്ഞയും നിറമുള്ള
പൂവുകള്‍ വിരിഞ്ഞിരുന്നു.

പൂവുകള്‍ക്ക്‌ പ്രണയമുണ്ടായിരുന്നു,
പൂമരങ്ങള്‍ക്കും പ്രണയമുണ്ടായിരുന്നു
ഇവിടെ പ്രണയിക്കുന്ന ഹൃദയങ്ങള്‍ ഉണ്ടായിരുന്നു.
അപ്പോഴും
വേദനിക്കുന്നവര്‍ ഉണ്ടായിരുന്നു
അപ്പോള്‍
വേദനിക്കുന്നവരുടെ പ്രണയം ഉണ്ടായി.
പിന്നീട്‌
പ്രണയിക്കുന്നവരുടെ വേദനയും
പിന്നെ… ചില്ലകള്‍ ഉണങ്ങുന്ന കാലഘട്ടത്തില്‍
പൂമരങ്ങള്‍ക്കിടയില്‍
ഒരു പ്രണയം അവസാനിക്കുകയായിരുന്നു
“i am practical,
my love is sensible
so…GOOD BYE”
യുഗങ്ങളുടെ
ജന്മജന്മാന്തരങ്ങളുടെ
പാരമ്പര്യം അവകാശപ്പെട്ട
വിശുദ്ധ പ്രണയം
ഒറ്റവാചകത്തില്‍ അവസാനിച്ചു
ഒരാള്‍ മാത്രം രക്തസാക്ഷിയായി ജീവിച്ചു.
അയാള്‍

‘ആഗോളവത്‌കൃത സമൂഹത്തിലെ
ആത്മാര്‍ഥ പ്രണയത്തിന്റെ ഇര’
h1

നീ…….

ഡിസംബര്‍ 29, 2007

alone.jpg

ഷിജി മാത്തൂര്‍

നീയെന്റെ പ്രഭാതങ്ങളിലെ
ഉണര്‍ത്തുപാട്ടാണ്‌,
നീയെന്റെ സന്ധ്യകളില്‍
പ്രതീക്ഷയുടെ നിലവിളക്കാണ്‌.
നീയെന്റെ രാവുകളില്‍
വീശിയുറക്കുന്ന ഇളം കാറ്റാണ്‌
നീയെന്റെ ദിനരാത്രങ്ങളിലെ
നിത്യ സാന്നിധ്യമാണ്‌.

നീയെന്റെ വഴികളില്‍
എന്നും വിടര്‍ന്നു നില്‌ക്കുന്ന പൂവാണ്‌
നീയെന്റെ ഏകാന്തതയില്‍
കൂട്ടിരിക്കുന്ന സംഗീതമാണ്‌
നീയെന്നില്‍ കുളിരേകുന്ന
പുതുമഴയാണ്‌
നീയെന്റെ മരുഭൂവിലെ
മരുപ്പച്ചയാണ്‌
നീയെന്നില്‍ സങ്കീര്‍ത്തനമാകുന്ന
കുഞ്ഞരുവിയാണ്‌
നീയെന്റെ കണ്ണില്‍
കനവും കണ്ണീരുമാണ്‌…
നീയെന്റെ സ്വപ്‌നങ്ങളില്‍ മാത്രം പ്രണയിക്കുന്ന
കാമുകിയാണ്‌
അവിടെ,
നീ എന്റേതും, ഞാന്‍ നിന്റേതും
നാം നമ്മുടേതുമാണ്‌….

h1

രണ്ടു കവിതകള്‍ – ഷിജി മാത്തൂര്‍

ഡിസംബര്‍ 29, 2007

എന്റെ പ്രണയം

മുറിവേറ്റു പിടയുന്ന
തുണ്ടുകടലാസില്‍
കരഞ്ഞുതീര്‍ന്ന
പേനകളില്‍
എന്റെ ഹൃദയാക്ഷരങ്ങള്‍
ഏറ്റുവാങ്ങിയ
നിന്റെ കണ്ണുകളില്‍
എന്റെ പ്രണയമുണ്ടായിരുന്നു.

മാര്‍ച്ച്‌
മാര്‍ച്ചിലെ വേനലില്‍
പൊഴിയുന്ന ഇലകള്‍
ഒരു വേനല്‍മഴയില്‍
നീര്‍ച്ചാലുകളാകുന്നു…
ഒടുവില്‍
ഏതോ ഒരു പുഴയിലെ
ഓളങ്ങളില്‍ ഒന്നിക്കാന്‍