
നീ…….
ഡിസംബര്‍ 29, 2007![]()
ഷിജി മാത്തൂര്‍
നീയെന്റെ പ്രഭാതങ്ങളിലെ
ഉണര്‍ത്തുപാട്ടാണ്,
നീയെന്റെ സന്ധ്യകളില്‍
പ്രതീക്ഷയുടെ നിലവിളക്കാണ്.
നീയെന്റെ രാവുകളില്‍
വീശിയുറക്കുന്ന ഇളം കാറ്റാണ്
നീയെന്റെ ദിനരാത്രങ്ങളിലെ
നിത്യ സാന്നിധ്യമാണ്.
നീയെന്റെ വഴികളില്‍
എന്നും വിടര്‍ന്നു നില്‌ക്കുന്ന പൂവാണ്
നീയെന്റെ ഏകാന്തതയില്‍
കൂട്ടിരിക്കുന്ന സംഗീതമാണ്
നീയെന്നില്‍ കുളിരേകുന്ന
പുതുമഴയാണ്
നീയെന്റെ മരുഭൂവിലെ
മരുപ്പച്ചയാണ്
നീയെന്നില്‍ സങ്കീര്‍ത്തനമാകുന്ന
കുഞ്ഞരുവിയാണ്
നീയെന്റെ കണ്ണില്‍
കനവും കണ്ണീരുമാണ്…
നീയെന്റെ സ്വപ്‌നങ്ങളില്‍ മാത്രം പ്രണയിക്കുന്ന
കാമുകിയാണ്
അവിടെ,
നീ എന്റേതും, ഞാന്‍ നിന്റേതും
നാം നമ്മുടേതുമാണ്….