
രണ്ടു കവിതകള്‍ – ഷിജി മാത്തൂര്‍
ഡിസംബര്‍ 29, 2007എന്റെ പ്രണയം
മുറിവേറ്റു പിടയുന്ന
തുണ്ടുകടലാസില്‍
കരഞ്ഞുതീര്‍ന്ന
പേനകളില്‍
എന്റെ ഹൃദയാക്ഷരങ്ങള്‍
ഏറ്റുവാങ്ങിയ
നിന്റെ കണ്ണുകളില്‍
എന്റെ പ്രണയമുണ്ടായിരുന്നു.
മാര്‍ച്ച്
മാര്‍ച്ചിലെ വേനലില്‍
പൊഴിയുന്ന ഇലകള്‍
ഒരു വേനല്‍മഴയില്‍
നീര്‍ച്ചാലുകളാകുന്നു…
ഒടുവില്‍
ഏതോ ഒരു പുഴയിലെ
ഓളങ്ങളില്‍ ഒന്നിക്കാന്‍